
ദോഹ: ഖത്തറിൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം വരെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരപ്രദേശങ്ങളിലും കടൽതീരങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദോഹയിൽ ഇന്ന് രേഖപ്പെടുത്താവുന്ന ഏറ്റവും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. പകൽ സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.കരപ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 8 മുതൽ 18 നോട്ട്സ് വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 28 നോട്ട്സ് വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ കാറ്റിന്റെ വേഗത 26 നോട്ട്സ് വരെ എത്തിയേക്കാം.കടലിൽ തിരമാലകൾ 3 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് 9 അടി വരെ ഉയർന്നേക്കാമെന്നതിനാൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണം.കരയിലും കടലിലും കാഴ്ചാപരിധി 5 മുതൽ 10 കിലോമീറ്റർ വരെയായിരിക്കും.
പകൽ സമയത്ത് ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. രാത്രിയോടെ കാറ്റിന്റെ വേഗതയും തിരമാലകളുടെ ഉയരവും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.










